ഉമ്പായി അവാര്‍ഡ് ഗായകന്‍ ഷഹബാസ് അമന്
കോഴിക്കോട്:
ഈ വര്‍ഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡ് ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമന് .അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് വരെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന തരംഗ് ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും. ആഗസ്റ്റ് ഒന്നിനായിരിക്കും അവാര്‍ഡ് വിതരണമെന്ന് ഉമ്പായി അക്കാദമി സെക്രട്ടറി കെ. സലാം അറിയിച്ചു.