അങ്കണവാടി അധ്യാപിക കഴുത്തറത്ത് മരിച്ച നിലയില്‍
പത്തനംതിട്ട:
തിരുവല്ല കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണിയെ (60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ കാപ്പി ഉണ്ടാക്കാന്‍ പോയ മഹിളാമണിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ ഭര്‍ത്താവ് ശശിയാണ് അടുക്കളയില്‍ കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ സമീപത്തെ ബന്ധുക്കളെയും കൂട്ടി മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്നാഴ്ച മുമ്പ് മഹിളാമണിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പോലീസ. ഉച്ചയോടെ ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പോലീസ്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.