Saturday, April 19, 2025
CRIMEKERALA NEWS

ഇടപ്പള്ളിയിലെ എ.ടി.എമ്മുകളില്‍ നിന്നും പണം കവര്‍ന്ന യു.പി. സ്വദേശി അറസ്റ്റിലായി

കൊച്ചി:
എടിഎമ്മുകളില്‍ നിന്നും പണം തട്ടിയ പ്രതി പിടിയില്‍ . ഇടപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഏഴ് തവണയായി 25,000 രൂപ കവര്‍ന്നു.
എടിഎമ്മില്‍ പണംവരുന്ന ഭാഗത്ത് പേപ്പര്‍വച്ച് തടസ്സം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ്, കളമശേരി, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളില്‍നിന്ന് പണം നഷ്ടമായിട്ടുണ്ട്. ഇടപാടുകാര്‍ പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് തുക നഷ്ടമാകും. പക്ഷേ, പേപ്പര്‍വച്ച് തടഞ്ഞിരിക്കുന്നതിനാല്‍ പണം പുറത്തേക്ക് വരില്ല. ഇടപാടുകാര്‍ എടിഎമ്മില്‍നിന്ന് ഇറങ്ങുന്നതിനുപിന്നാലെ മോഷ്ടാവ് എത്തി പണം എടുക്കും.

വ്യാഴാഴ്ചയാണ് തട്ടിപ്പ് നടന്നത്.എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത് വഴി മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. സംഭവത്തിനുപിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.