‘സി.എച്ച്. മഹൽ ‘ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
താമരശ്ശേരി:
കോരങ്ങാട് നവീകരിച്ച മുസ്ലിം ലീഗ് ഓഫീസ് ‘സി.എച്ച്. മഹൽ ‘ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് നിർമ്മിക്കുന്ന പാർട്ടി മന്ദിരങ്ങൾ അവശ ജനതയുടെ അഭയ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഓഫീസ്, സി.മോയിൻ കുട്ടി മെമ്മോറിയൽ ഹാൾ, ശിഹാബ് തങ്ങൾ മെഡികെയർ , സീതി സാഹിബ് ലൈബ്രറി, എന്നിവ ഉൾപ്പെടുന്ന ബഹുനില കെട്ടിടമാണ് കോരങ്ങാട് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ചെയർമാൻ പി.എ. അബ്ദുസമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കെ.മുനീർ എം.എൽ.എ , വി.എം. ഉമ്മർ മാസ്റ്റർ, കെ.എം.അഷ്റഫ് മാസ്റ്റർ, ടി. മൊയ്തീൻ കോയ , പി.എസ്.മുഹമ്മദലി, പി.പി. ഹാഫിസ് റഹ്മാൻ, ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ, റഫീഖ് കൂടത്തായ്, എം. നസീഫ്, എ.കെ. കൗസർ , എം.ടി. അയ്യൂബ് ഖാൻ ,പി.ടി. ബാപ്പു, തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ സമദ് കോരങ്ങാട് സ്വാഗതം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ളിമെന്റ് മുനവ്വറലി തങ്ങൾ കൺവീനർ ഫജാസ് കോരങ്ങാടിന് നൽകി പ്രകാശനം ചെയ്തു.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വനിതാ സംഗമവും വൈകുന്നേരം 7 മണിക്ക് യൂത്ത് മീറ്റും നടക്കും. വനിതാ സംഗമം ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനിയും യൂത്ത് മീറ്റ് യൂത്ത് ലീഗ് ജില്ലാ ജന.സിക്രട്ടറി ടി.മൊയ്തീൻ കോയയും ഉദ്ഘാടനം നിർവ്വഹിക്കും. ഞായറാഴ്ച വൈകു.7 മണിക്ക് സുഹൃത്ത് സംഗമവും നടക്കും.