Saturday, April 19, 2025
CRIMEKERALA NEWSLATEST NEWS

ഒരു കിലോയിലധികം സ്വര്‍ണവുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താളത്തില്‍ കസ്റ്റംസ് പിടിയില്‍

കണ്ണൂര്‍:
ഒരു കിലോയിലധികം സ്വര്‍ണവുമായി ദുബായില്‍നിന്നെത്തിയ കാസര്‍ഗോഡ് കളനാട് സ്വദേശി മുഹമ്മദ് ബിന്‍ റഷീദ് മുഹമ്മദ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താളത്തില്‍ കസ്റ്റംസ് പിടിയില്‍. സ്വര്‍ണമിശ്രിതം കാപ്‌സ്യൂളുകള്‍ക്കുള്ളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് ദഹിയ, നിഷാന്ത് താക്കൂര്‍, ജൂബര്‍ഖാന്‍, സുരേന്ദ്ര ജങ്കിദ്, അഭിഷേക് വര്‍മ, ഹെഡ് ഹവില്‍ദാര്‍ എം വി വത്സല, ഓഫീസ് സ്റ്റാഫുമാരായ ലിനേഷ്, ലയ എന്നിവരാണ് പരിശോധന നടത്തിയത്.