ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
സൂറിച്ച്;
ലോക ഫുട്‌ബോൾ സംഘടനയായ ഫിഫ
ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് (എഐഎഫ്‌എഫ്) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എഐഎഫ്‌എഫ് ഭരണത്തിൽ മൂന്നാംകക്ഷി ഇടപെടുന്നുവെന്ന് പറഞ്ഞ് ആഗസ്‌ത് പതിനഞ്ചിനാണ് സസ്‌പെൻഷൻ പ്രഖ്യാപിച്ചിരുന്നത്.
ഫെഡറേഷന്റെ ഭരണകാര്യങ്ങളിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഒഴിവായ സാഹചര്യത്തിലാണ് വിലക്ക് vi ഫിഫ അറിയിച്ചു. സെപ്‌തംബർ രണ്ടിന് നടക്കുന്ന ഫെഡറേഷൻ തെരഞ്ഞെടുപ്പ് നിരീക്ഷിക്കും. വിലക്ക് ഒഴിവായതോടെ ഒക്‌ടോബറിൽ നിശ്‌ചയിച്ച അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യൻ ടീമുകൾക്കും ക്ലബ്ബുകൾക്കും ഇനി മത്സരങ്ങളിൽ പങ്കെടുക്കാം. കാൽപന്ത് കളിയിലെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായത്.