Saturday, April 19, 2025
LOCAL NEWSPolitics

മലബാർ ക്രംബ്ബ് റബ്ബർ ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ എം

പുതുപ്പാടി:
മലബാർ ക്രംബ്ബ് റബ്ബർ ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന്
സിപിഐ എം പുതുപ്പാടി – ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റികളുടെ സംയുക്‌ത സ്പെഷ്യൽ കണവൻഷൻ പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു അഞ്ച് ഏക്കറിലധികം സ്വന്തമായി സ്ഥലമുള്ള ഫാക്ടറി ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡിൽ തട്ടൂർ പറമ്പിലാണ് പ്രവർത്തിച്ചിരുന്നത് നിലവിലുണ്ടായിരുന്ന യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതതയുടെ ഭാഗമായിട്ടാണ് 2009 മാർച്ച് 21-ന് ഫാക്ടറി അടച്ചുപൂട്ടുന്നതെന്നും 77 സ്ഥിരം തൊഴിലാളികളും 32 താല്കാലിക തൊഴിലാളികൾക്കുമാണ് ഫാക്ടറിയിൽ നിന്ന് നേരിട്ട് തൊഴിൽ ലഭിച്ചിരുന്നത് നിരവധി പേർക്ക് അനുബന്ധമായും ജോലി ലഭ്യമായിരുന്നതെന്നും പ്രമേയം.
7 തൊഴിലാളികൾ ആ നൂകൂല്യങ്ങളൊന്നും ലഭ്യമാകാതെ മരണമടഞ്ഞു തൊഴിലാളികൾക്ക് ആ നൂകൂല്യങ്ങൾ നൽകിയും മലയോര മേഖലയിലെ റബ്ബർ കർഷകരുടെ ഉല്പന്നങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കാനും കഴിയുന്ന നിലയിൽ ഫക്ടറിയെ മാറ്റാനും കഴിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
സ്പെഷ്യൽ കൺവെൻഷൻ സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് എം. തോമസ് ഉദ്ഘാടനം ചെയ്തു
കെ.സി. വേലായുധൻ അദ്ധ്യക്ഷനായിരുന്നു
താമരശ്ശേരി ഏരിയാ സെക്രട്ടറി കെ. ബാബു, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.സി വാസു, പി.കെ ബാബു പുതുപ്പാടി ലോക്കൽ സെകട്ടറി പി.കെ ഷൈജൽ എന്നിവർ സംസാരിച്ചു ഏരിയാ കമ്മിറ്റിയംഗം എം..ഇ. ജലീൽ പ്രമേയമതരിപ്പിച്ചു
ഏരിയാ കമ്മിറ്റിയംഗം ടി.എ. മൊയ്തീൻ സ്വാഗതവും
ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി കെ.ഇ. വർഗ്ഗീസ് നന്ദിയും പറഞ്ഞു. കൺവൻഷനിൽ പുതപ്പാടി – ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റികൾ വിഭജിച്ച് മലപുറം ലോക്കൽ കമ്മിറ്റി രൂപീകരിച്ചു. 13 അംഗ കമ്മിറ്റിയേയും പ്രഥമ ലോക്കൽ സെക്രട്ടറിയായി എം.ഇ ജലീലിനേയും തെരഞ്ഞെടുത്തു.