Saturday, April 19, 2025
Sports

വനിതാ ഫുട്‌ബോള്‍ ലീഗ്: ലൂക്ക സോക്കറിന് വിജയം

കോഴിക്കോട്:
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് ലൂക്ക സോക്കര്‍ ക്ലബ്ബ് കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമി വടകരയെ പരാജയപ്പെടുത്തി. 37-ാം മിനിട്ടില്‍ 31-ാംനമ്പര്‍ അല്‍പ്പന ലൂക്ക സോക്കറിനായി ആദ്യ ഗോള്‍ നേടി. 83-ാം മിനിട്ടില്‍ 20-ാം നമ്പര്‍ അര്‍ഷയുടെ രണ്ടാമത്തെ ഗോള്‍. മത്സരത്തിന്റെ അവസാനത്തില്‍ പെനാല്‍ട്ടി കിക്കിലൂടെ 12-ാം നമ്പര്‍ രേവതി മൂന്നാമത്തെഗോളും നേടി.
സെക്ന്റ് ഹാഫില്‍ മികച്ചമുന്നേറ്റം നടത്തിയെങ്കിലും കടത്തനാട്ട് രാജയ്ക്ക് ഗോള്‍ നേടായില്ല. ലഭിച്ച പെനാല്‍ട്ടി കിക്കും അവര്‍ കളഞ്ഞു കുളിച്ചു. ഇനി സെപ്തംബര്‍ രണ്ടിനേ മത്സരമുള്ളൂ. അന്ന് കടത്തനാട് രാജ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം.