Tuesday, February 4, 2025
KERALA NEWSLATEST NEWS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകൾ: ഓഗസ്റ്റ് 18

പ്രൊജക്ട് പരിശോധന
നാലാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) ജൂലായ് 2023 പ്രൊജക്ട്, ഡെസര്‍ട്ടേഷന്‍ പരിശോധനയും വൈവയും 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷ
എന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ് സി. (സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2022 പരീക്ഷയുടെ പ്രത്യേക പരീക്ഷയും എന്‍.സി.സി., സ്‌പോര്‍ട്‌സ് പരിപാടികളില്‍ പങ്കെടുത്തത് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള റഗുലര്‍ പ്രത്യേക പരീക്ഷയും സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും. ഇവര്‍ക്കുള്ള ബി.കോം., ബി.ബി.എ. പരീക്ഷ സെപ്റ്റംബര്‍ നാലിന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം.

പുനര്‍മൂല്യനിര്‍ണയഫലം
ആറം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്./സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ ക്യാമ്പ്
നാലാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) 2016 പ്രവേശനം മുതല്‍ ഫുള്‍ടൈം, പാര്‍ട് ടൈം റഗുലര്‍/സപ്ലിമെന്ററി ജൂലായ് 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്തും. ഈ ദിവസങ്ങളില്‍ എം.ബി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. ബന്ധപ്പെട്ട അധ്യാപകര്‍ നിര്‍ബന്ധമായി പങ്കെടുക്കണം. ക്യാമ്പ് ചെയര്‍മാന്മാരില്‍ നിന്ന് വിവരങ്ങള്‍ അറിയാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.വോക്. പ്രാക്ടിക്കല്‍ പരീക്ഷ  
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിങ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ്, അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, പ്രൊഫഷണല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, റീടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21-ന് തുടങ്ങും.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രവേശനം: വെയ്റ്റിങ് റാങ്ക് ലിസ്റ്റ്
2023-2024 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി.  പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ക്ക് PGCAP Student Login വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. കോളേജില്‍ നിന്നുള്ള നിര്‍ദേശാനുസരണം മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്.
പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാണ്.

ബി.സി.എ., എം.സി.എ. സീറ്റൊഴിവ്
വടകര സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ., എം.സി.എ. കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തത്പരരായ വിദ്യാര്‍ഥികള്‍ 21-ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 9447150936, 944993188.  

ഇന്റഗ്രേറ്റഡ് പി.ജി. വെയ്റ്റിങ് റാങ്ക് ലിസ്റ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വെയിറ്റിംങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റാങ്ക് നില Student Login വഴി പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ റാങ്ക് പരിശോധിച്ച് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം.
ഫോണ്‍- 0494 2407017, 2407016.

കായികപരിശീലക അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ കായിക പരിശീലക നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിന് 23-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. രാവിലെ 10.30-ന് ഐ.ടി.എസ്.ആറിലാണ് അഭിമുഖം. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.