Tuesday, February 4, 2025
KERALA NEWSLATEST NEWS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകൾ: ഓഗസ്റ്റ് 19

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2006 മുതല്‍ 2011 വരെ പ്രവേശനം 2006 സിലബസ് വിദ്യാര്‍ത്ഥികക്കുള്ള സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സപ്തംബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1058/2023

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ.-യില്‍ പുനഃപ്രവേശനം നേടിയവരുടെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 180 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം.

ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 125 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.      പി.ആര്‍. 1059/2023

പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21 മുതല്‍ 23 വരെ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും.      പി.ആര്‍. 1060/2023

പാരന്റ് മാനേജ്‌മെന്റ് പരിശീലനം
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പിയില്‍ നടത്തിയ പാരന്റ് മാനേജ്മെന്റ് പരിശീലന പരിപാടിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാറാ റെന്നി ക്ലാസെടുക്കുന്നു.      പി.ആര്‍. 1061/2023