കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകൾ: ഓഗസ്റ്റ് 21
ബി.എഡ്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2006 മുതല്‍ 2011 വരെ പ്രവേശനം 2006 സിലബസ് ബി.എഡ്. വിദ്യാര്‍ത്ഥികക്കുള്ള സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സപ്തംബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1068/2023
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 26-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പി.ആര്‍. 1063/2023
അഭിമുഖം മാറ്റി
വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ 23-ന് നടത്താന്‍ നിശ്ചയിച്ച അസിസ്റ്റന്റ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ആര്‍. 1064/2023
കോഷന്‍ ഡെപോസിറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗത്തില്‍ 2018-19, 2019-20 പ്രവേശനം എം.എ. മലയാളം കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ കോഷന്‍ ഡെപോസിറ്റ് 25-ന് വിതരണം ചെയ്യും. ഇതു വരെ കോഷന്‍ ഡെപോസിറ്റ് കൈപ്പറ്റാത്തവര്‍ കാലത്ത് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. പി.ആര്‍. 1065/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.കോം.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 13 വരെ അപേക്ഷിക്കാം. പി.ആര്‍. 1066/2023
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.ടെക്. ഇന്‍ നാനോസയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 180 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം. പി.ആര്‍. 1067/2023
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1069/2023