കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകൾ: ഓഗസ്റ്റ് 22
പ്രിന്റിംഗ് ടെക്‌നോളജി അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്റിംഗ് ടെക്‌നോളജി പഠനവിഭാഗത്തില്‍ അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സപ്തംബര്‍ 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1077/2023
എം.എഡ്. അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എം.എഡ്. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ്, ട്രെയ്‌നിംഗ് കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് എന്നിവ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌ലിസ്റ്റും അലോട്ട്‌മെന്റും പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 25-ന് വൈകീട്ട് 4 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. ഫോണ്‍ 0494 2407016, 2660600. പി.ആര്‍. 1078/2023
എം.ബി.എ. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. സപ്തംബര്‍ 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി ലേറ്റ് ഫീയോടു കൂടി അപേക്ഷിക്കണം. കെ.മാറ്റ്, സി.മാറ്റ്, കാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടുക. പി.ആര്‍. 1079/2023
ബി.എഡ്. സീറ്റൊഴിവ്
കോഴിക്കോടുള്ള സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ 2023-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. മാത്തമറ്റിക്‌സ് – കുഡുംബി വിഭാഗം 1 ഒഴിവ്, മലയാളം – എല്‍.സി. വിഭാഗം 1 ഒഴിവ്, അറബിക് – വിശ്വകര്‍മ, ഇ.ഡബ്ല്യു.എസ്. 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 24-ന് രാവിലെ 10 മണിക്ക് കല്ലായി സെന്ററില്‍ നേരിട്ട് ഹാജരാകണം. പി.ആര്‍. 1080/2023
എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി സെന്ററില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഓപ്പണ്‍-1, എസ്.സി.-1, എസ്.ടി.-1, മുസ്ലീം-1, എല്‍.സി.-1, എന്നീ ഒഴിവുകളുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ളവര്‍ 25-ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9495610497. പി.ആര്‍. 1081/2023
സെലക്ഷന്‍ ട്രയല്‍ സപ്തംബര്‍ 9-ന്
കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്റണ്‍, ഖോ-ഖോ, സ്വിമ്മിംഗ്, കബഡി, ഹാന്റ് ബോള്‍, സോഫ്റ്റ് ബോള്‍ അക്കാഡമികളാണ് ആരംഭിക്കുന്നത്. സര്‍വകലാശാലയിലെ പ്രഗത്ഭരായ പരിശീലകരാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമി പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ സപ്തംബര്‍ 9-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കായികപഠന വിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍ 7907656265, 9656629953, 9567664789. പി.ആര്‍. 1075/2023
ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ നാനോസയന്‍സ് ആന്റ് ടെക്‌നോളജി പഠനവിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കെമിസ്ട്രി, ഫിസിക്‌സ്) തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം സപ്തംബര്‍ 4 (കെമിസ്ട്രി), 5 (ഫിസിക്‌സ്) തീയതികളില്‍ സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 1076/2023
എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗങ്ങള്‍ നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍ 9746594969, 8667253435, 9995450927.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് ഐ.ഡി.യുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം 25-ന് രാവിലെ 11 മണിക്ക് ഹാജരാകണം. സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 9745644425, 9946623509, 9846622908. പി.ആര്‍. 1082/2023
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സപ്തംബര്‍ 5-ന് തുടങ്ങും.
എസ്.ഡി.ഇ. 2017-18 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 20-നും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 6-നും തുടങ്ങും. പി.ആര്‍. 1083/2023
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. പോളിമര്‍ കെമിസ്ട്രി, ഹെല്‍ത് ആന്റ് യോഗ തെറാപ്പി നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1084/2023