കര്‍ഷക ചന്ത 25 മുതല്‍ താമരശ്ശേരി കൃഷിഭവന്‍ പരിസരത്ത് ആരംഭിക്കും
താമരശ്ശേരി:
ഓണക്കാലത്ത് ഗുണ നിലവാരമുള്ള പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്തക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പിന്റെ കര്‍ഷക ചന്ത ഓഗസ്റ്റ് 25 മുതല്‍ 28 വരെ താമരശ്ശേരി കൃഷിഭവന്‍ പരിസരത്ത് നടക്കും. ഉദ്ഘാടനം ഓഗസ്റ്റ് 25 നു രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും .