ദേശീയ ചലചിത്ര അവാർഡ്: അല്ലു അർജുൻ നടൻ,ആലിയഭട്ട്, കൃതി സനോൻ നടി, ഇന്ദ്രൻസിന് പ്രത്യേക പരാമർശം
ന്യൂഡൽഹി:
ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചു. റോക്കട്രിയാണ് മികച്ച ചിത്രം, അല്ലു അർജുൻ മികച്ച നടനായും ,
മികച്ച നടിയായി ആലിയ ഭട്ട് , കൃതി സനോൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ദ്രൻസിന് അഭിനയത്തിന് പ്രത്യേക പരാമർശം. ഹോം ആണ് മികച്ച മലയാള ചിത്രം
മേപ്പടിയാൻ, നായാട്ട്, ആവാസവ്യൂഹം എന്നിവയിലൂടെ മലയാളത്തിന് അംഗീകാരം
മികച്ച നടി: ആലിയ ഭട്ട് (ഗംഗുഭായ് കത്യവാടി), കൃതി സനോൻ (മിമി) മികച്ച നടന്‍: അല്ലു അർജുന്‍ (പുഷ്പ)
മികച്ച തിരക്കഥ: നായാട്ട്
ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിം: ദി കശ്മീർ ഫയൽസ്
മികച്ച ജനപ്രിയ ചിത്രം: ആർആർആർ
നായാട്ട് എന്ന സിനിമയിലൂടെ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തായി ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. ഇതിനൊപ്പം, മേപ്പടിയാൻ എന്ന സിനിമയിലൂടെ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ്. അദിതി കൃഷ്ണദാസിന്‍റെ ‘കണ്ടിട്ടുണ്ട്’ മികച്ച അനിമേഷൻ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരവും മലയാളത്തിനാണ്, ‘ചവിട്ട്’ എന്ന ചിത്രത്തിന്.