നിർധനകുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്ത് കനിവ് ഗ്രാമം
താമരശ്ശേരി:
കട്ടിപ്പാറ കനിവ് ഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി. കനിവ് ഗ്രാമത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് ആർ.കെ.അബ്ദുൽ മജീദ് കിറ്റ് വിതരണഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കിനാലൂർ ഓണ സന്ദേശം നൽകി. ഒമർ അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. മുൻ എ.ഇ.ഒ. കെ.എം മൊയ്തീൻ കുഞ്ഞി , ഡോ. മുഹ്സിൻ,അബ്ദുല്ലത്തീഫ് ,എം. ഇബ്റാഹിം എന്നിവർ സംസാരിച്ചു ഒ.കെ.അബു സ്വാഗതവും ജൗഹർ നന്ദിയും പറഞ്ഞു.