പൂനൂർ ഗാഥ കോളേജ് എൽഎസ്എസ് ,യുഎസ്എസ് വിജയികളെ ആദരിച്ചു
പൂനൂർ:
പൂനൂർ ഗാഥ കോളേജിൽ പരിശീലനം നേടി എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിവിധ സ്കൂളുകളിൽ പഠിക്കുന്ന 17 വിദ്യാർത്ഥികൾക്ക് ഗാഥ കോളേജ് അവാർഡ് നൽകി ആദരിച്ചു. പരിപാടിയിൽ റജി വടക്കയിൽ അധ്യക്ഷനായി. എഴുത്തുകാരനും മോട്ടിവേറ്ററുമായ മജീദ് മൂത്തേടത്ത് പരിപാടി
ഉദ്ഘാടനം ചെയ്തു.എ.കെ. മൊയ്തീൻ, സി.പി.മുഹമ്മത്, പി.കെ. വനജ, പ്രസംഗിച്ചു.
ഗിരീഷ് തേവള്ളി സ്വാഗതവും സുഭാഷ്. പി.എം നന്ദിയും പറഞ്ഞു.