നിപ: ഏഴ് കോർപ്പറേഷൻ ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടയിൻമെന്റ് സോണുകൾ
കോഴിക്കോട്:
കോഴിക്കോട് കോർപ്പറഷനിലെ 46- ാം വാർഡായ ചെറുവണ്ണൂരിൽ നിപ്പ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ വ്യക്തി താമസിക്കുന്ന പ്രദേശത്ത് നിന്നും 5 കിലോ മീറ്റർ ചുറ്റളവിൽ കണ്ടയിൻമെന്റ് സോൺ ആയി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാകലക്ടർ ഉത്തരവിട്ടു. ഇതു പ്രകാരം
കോഴിക്കോട് കോർപ്പറേഷൻ
43,44,45,46,47,48,51 വാർഡുകൾ
ഫറോക്ക് മുൻസിപ്പാലിറ്റിയിലെ
എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവായി.