Wednesday, February 5, 2025
GENERALLOCAL NEWS

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരാഴ്ച ക്ലാസുകൾ ഓൺലൈനായി മാത്രം

കോഴിക്കോട്:

നിപ വൈറസ് ബാധയെ തുടർന്ന് സെപ്റ്റംബർ 24 ഞായറാഴ്ച വരെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം ഓൺലൈൻ വഴിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.