Tuesday, February 4, 2025
CRIMEGENERAL

കോഴിക്കോട് വൻ കഞ്ചാവ് വേട്ട: മീൻ വണ്ടിയിൽ നിന്നും 29 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്:
മീൻ വണ്ടി പരിശോധിച്ചപ്പോൾ 29 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസിന്റെ മുൻപിലെ റോഡിൽ നിന്നും മീൻ വണ്ടി പരിശോധിച്ചപ്പോഴാണ് 29 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ
പോലീസ് പിടികൂടിയത്. സിറ്റി നാർക്കോട്ടിക്ക് അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീം, ടൗൺ എസ് ഐ സിയാദിന്റെ നേത്യത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.