Tuesday, February 4, 2025
LATEST NEWS

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികളുടെ വീട് സന്ദർശനം നടത്തി

താമരശ്ശേരി:
പൂക്കോയ തങ്ങൾ ഹോസ് പീസിൻ്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളുടെ വീട് സന്ദർശിച്ചു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനമാണ് പി.ടി.എച്ച്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹ്‌മാന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികളെ സന്ദർശിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുൽഫിക്കർ, വനിതാ ലീഗ് പ്രസിഡണ്ട് റസീന സിയാലി, ലീഗ് നേതാക്കളും വളണ്ടിയർമാരുമായ ബാപ്പു അണ്ടോണ, അഷ്റഫ് അണ്ടോണ, അനിൽ മാസ്റ്റർ, അബ്ദുറഹീം. ഇ.കെ, അഷ്റഫ് കാരാടി. ലത്തീഫ് മാസ്റ്റർ എന്നിവർ പങ്കാളികളായി.