ഐ.എസ്.എം. ‘പ്രീ – കൊളോക്കിയം’ 24 ന് വെണ്ണക്കാട്
കൊടുവള്ളി:
ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന പ്രീ – കൊളോക്കിയം 24 ന് ചൊവ്വാഴ്ച കൊടുവള്ളിക്കടുത്ത വെണ്ണക്കാട് റോയൽ ആർക്കേഡിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ ഖുർആൻ പണ്ഡിതനും ഇസ്ലാഹീ പ്രബോധകനുമായിരുന്ന കെ.കെ.മുഹമ്മദ് സുല്ലമിയുടെ പ്രവർത്തന – പ്രബോധന വഴികൾ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.കെ.മുഹമ്മദ് സുല്ലമി :ഖുർആനിന്റെ ആത്മാവിലേക്കുള്ള തീർത്ഥയാത്ര” എന്ന പേരിൽ നടത്തുന്ന പ്രീ- കൊളോക്കിയം 2024 ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് സംഘടിപ്പിക്കുന്നത്. 24 ന് ഉച്ചക്ക് രണ്ടിന് കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി കൊളോക്കിയം ഉദ്ഘാടനം ചെയ്യും. പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷനാകും. എം.കെ.രാഘവൻ എം.പി, അഡ്വ.പി.ടി.എ.റഹീം എം.എൽ.എ. എന്നിവർ സംസാരിക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ഖുർആൻ പഠനത്തിലെ കേരളീയ മാതൃകകൾ, സാമൂഹിക നിർമിതിയുടെ ഖുർആൻ പാഠങ്ങൾ, ഖുർ ആനിലെ മാനവികത: ചിന്തയും പ്രയോഗവും, ഖുർആൻ പഠനം: പ്രാധാന്യവും സമീപനങ്ങളും എന്നീ വിഷയങ്ങളിൽ യഥാക്രമം ശംസുദ്ധീൻ പാലക്കോട്, അലി പത്തനാപുരം, ഫൈസൽ നന്മണ്ട, നൗഷാദ് കാക്കവയൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. ഒ.പി.അബ്ദുസ്സലാം മൗലവി, ഡോ. ഐ.പി.അബ്ദുസ്സലാം, ടി.പി.ഹുസൈൻകോയ, മിസ്ബാഹ് ഫാറൂഖി, ഷുക്കൂർ കോണിക്കൽ, മറിയക്കുട്ടി സുല്ലമിയ, റാഫി കുന്നുംപുറം, സൽമാൻ ഫാറൂഖി, സഫൂറ തിരുവണ്ണൂർ, എം.പി.മൂസ, പി.അസയിൻ സ്വലാഹിഎന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.ടി.അബ്ദുൽ മജീദ് സുല്ലമി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ശുക്കൂർ കോണിക്കൽ, എം.പി.മൂസ,
എം.കെ.പോക്കർ സുല്ലമി, വി.പി. നജീബ് കരുവൻപൊയിൽ എന്നിവർ പങ്കെടുത്തു.