Tuesday, February 4, 2025
LATEST NEWSPolitics

സി. മോയിന്‍കുട്ടി പൊതു പ്രവര്‍ത്തകര്‍ക്കിടയിലെ ക്രൈസിസ് മാനേജര്‍: പി.കെ. ഫിറോസ്

താമരശ്ശേരി:
സമൂഹത്തിലെയും സമുദായത്തിലെയും പാര്‍ട്ടിയിലെയും ക്രൈസിസ് മാനേജറായിരുന്നു സി. മോയിന്‍കുട്ടിയെന്നും പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അദ്ദേഹം പാഠപുസ്തകമായിരുന്നുവെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. അന്തരിച്ച മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന സി. മോയിന്‍കുട്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി. മോയിന്‍കുട്ടി, കെ.സി. മാമു മാസ്റ്റര്‍, കുടുക്കില്‍ കോയാമുഹാജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മോയിന്‍കുട്ടി വലിയ ധൈര്യവും സ്ഥൈര്യവുമായിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ പാലമായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം പകര്‍ന്ന നേതാവായിരുന്നു മോയിന്‍കുട്ടി. വ്യക്തിപരമായ പ്രയാസ ഘട്ടങ്ങളിലും അക്ഷോഭ്യനായി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നാട്ടിലെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും സ്വന്തം ചുമലിലേറ്റുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ എളിമയും വിനയവും ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. സാധാരണക്കാരായ മനുഷ്യരുടെ വേദനകള്‍ സ്വന്തം വേദനയായി അദ്ദേഹം ഏറ്റെടുത്തിരുന്നുവെന്നും ഫിറോസ് പറഞ്ഞു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍ സ്വാഗതവും ട്രഷറര്‍ പി.പി. ഗഫൂര്‍ നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എം. ഉമ്മര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.പി.സി.സി. അംഗം പി.സി. ഹബീബ് തമ്പി, പി.എസ്. മുഹമ്മദലി, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, താര അബ്ദുറഹിമാന്‍ ഹാജി, പി.ടി.എം. ഷറഫുന്നിസ ടീച്ചര്‍, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, ആര്‍.കെ. മൊയ്തീന്‍ കോയ, എന്‍.പി. റസ്സാഖ് മാസ്റ്റര്‍., എം. മുഹമ്മദ് ഹാജി, എന്‍.പി മുഹമ്മദലി മാസ്റ്റര്‍, എം.പി. സെയ്ത്, മുഹമ്മദ് കുട്ടി തച്ചറക്കല്‍, സുബൈർ വെഴുപ്പൂർ, ഷംസീര്‍ എടവലം, വി.കെ. മുഹമ്മദ് കുട്ടിമോന്‍, റഹീം എടക്കണ്ടി, എ.കെ. കൗസര്‍, കെ.സി. ഷാജഹാന്‍, എം.ടി. അയ്യൂബ് ഖാന്‍, എ.പി. സമദ്, തസ്‌ലിം, മിന്‍ഹാജ്, മൈമൂന ഹംസ, സഫിയ മജീദ്, റസീന സിയാലി, വി.സി. അബൂബക്കര്‍, ലിസ്‌ന, പി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.