Tuesday, February 4, 2025
LATEST NEWS

ബജറ്റിലെ അവഗണന: കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു.

താമരശ്ശേരി:
സംസ്ഥാന ബജറ്റിൽ അധ്യാപകരെയും ജീവനക്കാരെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് താമരശ്ശേരി സിവിൽ സ്റ്റേഷന് മുന്നിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( കെ.പി. എസ്. ടി.എ)താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എം. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി.
ഒ.കെ.ഷെറീഫ്, ഷാജു.പി.കൃഷ്ണൻ, പി. നന്ദകുമാർ. എം.കൃഷ്ണമണി, ബെന്നി ജോർജ്,കെ. ശ്രീജേഷ്, ഗണേശൻ, .കെ.ജസീർ, കെ.കെ. രഞ്ജിത്ത്, എ.പി ശ്രീജിത്ത്, സിറിൽ ജോർജ്, ജ്യോതി. ജി.നായർ, നവനീത് മോഹൻ, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.