ഐഡിയ 23 സംരംഭകത്വ ശില്പശാല നടത്തി
കൊടുവള്ളി:
സമഗ്ര ശിക്ഷാ കേരളം 2023-2024പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്നോവേറ്റീവ് പ്രോഗ്രാം ഫോർ- കൊമേഴ്സ് ഐഡിയ23 എന്ന പേരിൽ ഒന്നാം വർഷ ഹയർസെക്കൻഡറി കൊമേഴ്സ് വിദ്യാർത്ഥികൾക്കായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊടുവള്ളി ബിആർ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശില്പശാലയിൽ ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ വിദഗ്ധർ പങ്കെടുത്തു.
പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ മാർഗങ്ങളും സാങ്കേതിക പരിജ്ഞാനവും ബാങ്കിംഗ് സംബന്ധിച്ച കാര്യങ്ങളും ഉൾപ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മൂന്നുദിവസംകൊണ്ട് ചർച്ച ചെയ്യും.13 ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 45 കുട്ടികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. കൊടുവള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി എം.എൽ.എ ഡോ: എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ അനിൽകുമാർ, കൊടുവള്ളി ബി. പി. സി മെഹറലി, വി.എം,മുഹമ്മദ് റാഫി, പി.വി (ട്രെയിനർ ),ഷൈജ. കെ (ട്രെയിനർ), ഫാസിൽ. എം.പി, റഷീദ്.എം, ഖദീജ. വി.എ. എന്നിവർ സംസാരിച്ചു.