Tuesday, February 4, 2025
DISTRICT NEWS

എ.ഒ.ഡി.എ. കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട്:
ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (എ.ഒ.ഡി.എ.) കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കോഴിക്കോട് ആർ.ടി.ഒ. എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ധനുഷ്, അനിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. എ.ഒ.ഡി.എ. സംസ്ഥാന നേതാക്കളായ അനു സാമുവൽ, ഷാജുദ്ദീൻ ചിറക്കൽ, ഷമീറലി പട്ടാമ്പി . മേയ്‌ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി ചെറിയാൻ, മാർക്കറ്റിംഗ് വിഭാഗം തലവൻ പ്രവീൺ പി. നായർ, നാസർ മായനാട് എന്നിവർ സംസാരിച്ചു. എ.ഒ.ഡി.എ. കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളായി റജി ജോസ് (പ്രസിഡണ്ട്), ശ്രീപേഷ് (സെക്രട്ടറി), മുഹമ്മദ് മുളയത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.