Tuesday, February 4, 2025
KERALA NEWSNews SPECIAL

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകൾ: ഫെബ്രുവരി 27

കാലിക്കറ്റിലെ വിദൂരവിഭാഗം ഇനി സി.ഡി.ഒ.ഇ.

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ പേര് സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ (സി.ഡി.ഒ.ഇ.) എന്ന് മാറ്റി. യു.ജി.സി. മാനദണ്ഡത്തിന് വിധേയമായി വിദൂരവിഭാഗം വഴി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാനും പ്രോഗ്രാമറെ നിയമിക്കാനുമുള്ള നടപടികള്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഇവ സജ്ജമാകുന്നതോടെ അനുമതി തേടി യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന് ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് പറഞ്ഞു.പി.ആര്‍ 298/2024

പുനഃപ്രവേശന അപേക്ഷ 
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എം.എ. ഇക്കണോമിക്സ്, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. സംസ്‌കൃതം, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. അറബിക്, എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. എന്നീ പി.ജി. പ്രോഗ്രാമുകൾക്ക് 2021, 2022 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് CBCSS 2023 പ്രവേശനം പി.ജി. ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാവുന്നതാണ്. ഓൺലൈനായി പിഴ കൂടാതെ മാർച്ച് നാല് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ അധിക പിഴയോടെ 11 വരെയും പുനഃപ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ:- 0494-2400288, 2407356.പി.ആര്‍ 299/2024

പരീക്ഷാ അപേക്ഷ 

നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ജുലൈ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 180/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 5 മുതൽ ലഭ്യമാകും. പി.ആര്‍ 300/2024

ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് – എം.എസ് സി. ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനൽ ബിയോളജി / എം.എസ് സി. സൈക്കോളജി / എം.എ. സോഷ്യോളജി (CBCSS 2020 പ്രവേശനം മാത്രം) ഏപ്രിൽ 2022 റഗുലർ പരീക്ഷകളുടെ ഫലം 28-ന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിന് മാർച്ച് ഒൻപത് വരെ അപേക്ഷിക്കാം. 
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് – എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷനൽ ബിയോളജി / എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് / എം.എസ് സി. സൈക്കോളജി / എം.എ. ഇംഗ്ലീഷ് ആൻ്റ് മീഡിയ സ്റ്റഡീസ് / എം.എ. മലയാളം / എം.എ. പൊളിറ്റിക്കൽ ആൻ്റ് ഇന്റർനാഷണൽ റിലേഷൻസ് / എം.എ. സോഷ്യോളജി (CBCSS 2021 പ്രവേശനം മാത്രം) ഏപ്രിൽ 2023 റഗുലർ പരീക്ഷകളുടെ ഫലം 29-ന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം. 
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് – എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷനൽ ബയോളജി / എം.എസ് സി. സൈക്കോളജി / എം.എ. സോഷ്യോളജി (CBCSS 2020 പ്രവേശനം മാത്രം) നവംബർ 2022 റഗുലർ പരീക്ഷകളുടെ ഫലം മാർച്ച് ഒന്നിന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിന് മാർച്ച് 11 വരെ അപേക്ഷിക്കാം. പി.ആര്‍ 301/2024

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം. (2004 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ബി.ടെക്. (2004 മുതൽ 2008 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.പി.ആര്‍ 302/2024


പരീക്ഷ

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം സെമസ്റ്റർ (CBCSS 2021 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഒന്നാം സെമസ്റ്റർ (CBCSS  2020 പ്രവേശനം മാത്രം) നവംബർ 2022  സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ആറാം സെമസ്റ്റർ (CBCSS  2020 & 2021 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ ഒന്നിനും അഞ്ചാം സെമസ്റ്റർ (CBCSS  2020 & 2021 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 20-നും  തുടങ്ങും.  വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീടറിയിക്കും.
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീടറിയിക്കും. പി.ആര്‍ 303/2024