താമരശ്ശേരി ജി.വി.എച്ച്.എസിൽ ചുറ്റുമതിൽ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും
താമരശ്ശേരി:
താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചുറ്റുമതിൽ ‘ഉദ്ഘാടനവും ഇക്കൊല്ലം സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പുയോഗവും സംഘടിപ്പിച്ചു.
എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിൽ ഉദ്ഘാടനവും യാത്രയയപ്പുയോഗ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അഷറഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യപ്രഭാഷണം നടത്തി.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഫയർ & റസ്ക്യൂ കൊയിലാണ്ടി സ്റ്റേഷൻ അസി. ഓഫീസർ പ്രദീപ്കുമാർ പി.കെ യെ ചടങ്ങിൽ ആദരിച്ചു. പി.കെ. പ്രദീപ്കുമാർ, ഗീതാമണി ടി.വി. , ശശി അബ്ദുൾ കരീം, അനിൽകുമാർ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
കൊടുവള്ളി ബി.പി.സി. വി.എം.മെഹറലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസീല ഹബീബ്, എ.പി. സജിത്ത് പി.ടി.എ വൈസ് പ്രസിഡൻ്റ് വിനോദ്, എസ്.എം.സി. ചെയർമാൻ മനോജ് കെ.എൻ. , ഹബീബ് റഹ്മാൻ, ബി.ആർ.സി.ട്രെയിനർ അഷ് റഫ്,അബ്ദുൾമജീദ് പി.എം, കെ.ആർ. ബിജു, അസീസ് ചുങ്കം, ഷാഹിദ എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രിൻസിപ്പാൾ മഞ്ജുള യു.ബി സ്വാഗതവും വി.എച്ച്.എസ്.സി. പ്രിൻസിപ്പാൾ റനിത ഗോവിന്ദ് നന്ദിയും പറഞ്ഞു.