Tuesday, February 4, 2025
LATEST NEWS

കൊടുവള്ളി ടൗണില്‍ വൈദ്യുതി തൂണില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി

കൊടുവള്ളി: കൊടുവള്ളി ടൗണില്‍ വൈദ്യുതി തൂണില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. രാവിലെ 11 മണിയോടെയാണ് എംപിസി ജങ്ഷനിലെ വൈദ്യുതി തൂണില്‍ തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. തൂണിനോട് ചേര്‍ത്ത് വെച്ച പരസ്യ കമാനവും തീപിടുത്തത്തില്‍ നശിച്ചു.

നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാത കൂടിച്ചേരുന്ന ജംഗ്ഷനിലാണ് തീപിടുത്തമുണ്ടായത്. പോസ്്റ്റിലുണ്ടായിരുന്ന സ്വകാര്യ കമ്പനികളുടെ കേബിളുകളും കത്തിയമര്‍ന്നു. നാട്ടുകാര്‍ വിവരമറിയച്ചതോടെ കെഎസ്ഇബി ജീവനക്കാരെത്തി ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കൊടുവള്ളി പൊലീസും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചു വിട്ടു. തുടര്‍ന്ന് നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു.