Tuesday, February 4, 2025
GENERALKERALA NEWS

ചികിത്സാ ആനുകൂല്യങ്ങൾ സംബന്ധിച്ച ബോർഡ് ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും

കോഴിക്കോട്:
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ചികിത്സാ ആനുകൂല്യങ്ങൾ വിശദീകരിക്കുന്ന ബോർഡുകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് പ്രദർശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ ചികിത്സാ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് സംബന്ധിച്ച അവബോധമില്ലായ്മ കാരണം പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് എല്ലാ ആതുരാലയങ്ങളിലും ചികിത്സാ ആനുകൂല്യങ്ങൾ പ്രദർശിപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
ആരോഗ്യ വകുപ്പു് സെക്രട്ടറിയുടെ നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കിയോ എന്നത് സംബന്ധിച്ച് 2 മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താമരശേരി സ്വദേശി ഉദയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.