Saturday, April 19, 2025
GENERALKERALA NEWSPolitics

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു:പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡൽഹി: 
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ ഇന്ന് അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. പിന്നാലെ ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ബില്‍ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും പ്രതിപക്ഷപാർട്ടികൾ അവകാശപ്പെട്ടു.

ബിൽ ജെപിസിക്ക് വിടണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടി.ഡി.പി രംഗത്തെത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. പ്രധാനമന്ത്രി തന്നെ ജെപിസിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെ.പി.സിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. ഭൂരിപക്ഷ പിന്തുണയിൽ ബില്ല് അവതരിപ്പിച്ചു. ജെ.പി.സിക്കുള്ള പ്രസ്താവന ഈയാഴ്ച കൊണ്ടു വരും. ജെ.പി.സി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കാനും തീരുമാനമായി