Saturday, April 19, 2025
GENERALKERALA NEWSOBITUARY

പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടി കൊലപ്പെടുത്തി

പുതുപ്പാടി:
മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)യെയാണ് മകൻ ആഷിഖ് (25) വെട്ടിക്കൊലപ്പെടുത്തിയത്.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം.ബാംഗ്ലൂരിലെ
ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു.
ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ, ഏക മകനാണ് ആഷിഖ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു