Saturday, April 19, 2025
GENERALKERALA NEWSSports

കൊടുവള്ളിയിൽ കാൽപന്ത് ആവേശം: കൊയപ്പ ഫുട്ബോളിന് തുടക്കം

പൂനൂർ പുഴയോരത്തെ കളി മൈതാനത്ത് ആയിരങ്ങൾ ഒത്തുകൂടി
കാൽപന്തുകളിയുടെ ലോകകപ്പിന് കൊടുവള്ളിൽ തുടക്കം.
ലൈറ്റ്‌നിംഗ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 39-ആമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ൻ്റെ ഉദ്ഘാടനം  കൊടുവള്ളി മുനിസിപ്പൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ
എം.കെ. മുനീർ നിർവഹിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എൽ.എ, മുനിസിപ്പൽ ചെയർ മാൻ വെള്ളറ അബ്‌ദു എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഉദ്ഘാടന മത്സരത്തിൽ നീലേശ്വരം അഖിലേന്ത്യാ സെവൻസിലെ ഈ വർഷത്തെ ചാമ്പ്യന്മാരായ കെ.ഡി.എസ്. കിഴിശ്ശേരി, പ്രമുഖ ടീമായ കെ.ആർ.എസ്. കോഴിക്കോടിനെ നേരിട്ടു. കേരളത്തിലെ സെവൻസ് ഫുട്ബോൾ അ സോസിയേഷനിൽ രജിസ്റ്റർ ചെയ്‌ത പ്രഗൽഭരായ 24 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്.

നൈജീരിയ, ഘാന, കാമറൂൺ, അൽജീരിയ, സുഡാൻ, മൊറോ ക്കോ, അംഗോള, ഐവറി കോസ്റ്റ്, എന്നീ വിദേശ രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ ടൂർണ്ണമെൻ്റിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും.

ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങൾക്ക് കളിക്കാൻ അവസരമു ണ്ടാകുമെന്നത് ടീമുകൾക്ക് ശക്തിപകരും.
എസ്.എഫ്.എക്സ്. ഉപയോഗിച്ചുള്ള ഫയർ വർക്‌സ്, സ്റ്റേഡിയത്തിന് പുറത്ത് മ്യുസിക്കൽ കാർണിവൽ, ഫുഡ് കോർട്ട്, ഇല്യുമിനേഷൻ, സെൽഫി പോയിന്റ് എന്നിവ ഇത്തവണത്തെ ടൂർണ്ണമെന്റിന്റെ പ്രത്യേകതയാണ്.

ജനറൽ കൺവീനർ തങ്ങൾസ് മുഹമ്മദ്, ചെയർമാൻ മാക്‌സ് ഫൈസൽ, സി.കെ.ജലീൽ, തങ്ങൾസ് നജു, ടൂർണമെന്റ് കോ-ഓർഡിനേറ്റർ പി.കെ.അബ്ദു‌ൽ വഹാബ്, എം.പി.സി. ലെയ്സ് തുടങ്ങിയവ പങ്കെടുത്തു.