വ്യക്തിത്വ വികസന ക്ലബ്ബ് അവാർഡ് വിതരണവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി
താമരശേരി:
കെ സി ബി സി ലഹരി വിരുദ്ധ സമിതി കെ.സി.ബി.സി. ലഹരി വിരുദ്ധ സമിതി താമരശേരി രൂപത കമ്മിറ്റിയുടെയും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബ് സാഹിത്യോത്സവ വിജയികൾക്കുള്ള അവാർഡ് വിതരണവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി.
ഉത്തമ വ്യക്തിത്വമുള്ള ലഹരി രഹിത നവ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്.
ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി രൂപത പ്രസിഡന്റ് കുര്യൻ ചെമ്പനാനി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജിന്റോ മച്ചു കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തി.സി ഒ ഡി ഡയറക്ടർ ഫാ.സായി പാറൻകുളങ്ങര, എൽ.ഡി.എസ്. കോ ഓർഡിനേറ്റർ മാത്യൂ ഇമ്മാനുവൽ എന്നിവർ നേതൃത്വ പരിശീലന ക്ലാസ്സെടുത്തു.
രൂപത സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ, സംസ്ഥാന സെക്രട്ടറി റോയി മുരിക്കോലിൽ, രൂപത ട്രഷറർ ജോസ് കാവിൽ പുരയിടം, സാഹിത്യോത്സവം ജനറൽ കൺവീനർ കെ.സി ജോസഫ് , റിസോഴ്സ് ടീം അംഗം സിസ്റ്റർ ഗീത സി.എം.സി എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. രൂപത കമ്മിറ്റിയുടെയും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബ് സാഹിത്യോത്സവ വിജയികൾക്കുള്ള അവാർഡ് വിതരണവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി.
ഉത്തമ വ്യക്തിത്വമുള്ള ലഹരി രഹിത നവ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്.
ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി രൂപത പ്രസിഡന്റ് കുര്യൻ ചെമ്പനാനി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജിന്റോ മച്ചു കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തി.സി ഒ ഡി ഡയറക്ടർ ഫാ.സായി പാറൻകുളങ്ങര, എൽ ഡി എസ് കോ ഓർഡിനേറ്റർ മാത്യൂ ഇമ്മാനുവൽ എന്നിവർ നേതൃത്വ പരിശീലന ക്ലാസ്സെടുത്തു.
രൂപത സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ, സംസ്ഥാന സെക്രട്ടറി റോയി മുരിക്കോലിൽ, രൂപത ട്രഷറർ ജോസ് കാവിൽ പുരയിടം, സാഹിത്യോത്സവം ജനറൽ കൺവീനർ കെ സി ജോസഫ് , റിസോഴ്സ് ടീം അംഗം സിസ്റ്റർ ഗീത സി എം സി എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.