തലപ്പെരുമണ്ണ നരസിംഹ ക്ഷേത്രത്തിൽ കവർച്ച
കൊടുവള്ളി:
തലപ്പെരുമണ്ണ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിൽ കവർച്ച.
ക്ഷേത്രത്തിന് മുൻവശത്തെ വാതിലിന്റെ പൂട്ട് (ഓടാമ്പൽ) പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറിയത്. ആഴ്ചയിൽ വ്യാഴാഴ്ചകളിൽ മാത്രമാണ് ക്ഷേത്രത്തിൽ പൂജ നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ഭണ്ഡാരം പൊളിച്ച് പണം മുഴുവൻ കവർന്നു. ശ്രീകോവിൽ തുറന്നിട്ടില്ല. എന്നാൽ, ക്ഷേത്രത്തിനുള്ളിലെ അലമാരകൾ തുറന്നിട്ട നിലയിലാണ്.