കെ.എസ്.എസ്.പി.യുവാർഷിക സമ്മേളനം
താമരശ്ശേരി:
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു.)
താമരശ്ശേരി സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി. ഗണേശൻ പിള്ള അധ്യക്ഷത വഹിച്ചു.
വി.പി.വിജയൻ, വി.കെ രത്നമ്മ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.നാരായണൻ റിപ്പോർട്ടും ട്രഷറർ കെ.രാധാകൃഷ്ണൻ വരവു ചെലവു കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി പി.ഗണേശൻ പിള്ള (പ്രസി), എം.ജെ.ജോസ് (സെക്ര) കെ.രാധാകൃഷണൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കെ.ശ്രീനിവാസൻ സ്വാഗതവും പി.സൈനബ നന്ദിയും പറഞ്ഞു.