Saturday, April 19, 2025
GENERALKERALA NEWSSports

ഗോകുലത്തിന് തട്ടകത്തിൽ റിയൽ പരാജയം

കോഴിക്കോട്:

ഐ. ലീഗ് ഫുട്ബോൾ ഹോം മാച്ചിൽ ഗോകുലത്തിന് പരാജയം. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഹോം മാച്ചിൽ
റിയൽ കാശ്മീർ ഒരു ഗോളിനാണ്
ഗോകുലം കേരള എഫ്.സി. യെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ റിയൽ കാശ്മീരിന് വേണ്ടി മധ്യനിര താരം മുഹമ്മദ് ഇനാമാണ് വിജയ ഗോൾ നേടിയത്. ഐ ലീഗിൽ ഗോകുലത്തിൻ്റെ  തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഫിനിഷിങ്ങിലെ അപാകതയാണ് ഗോകുലത്തിന് തിരിച്ചടിയായത്. എവേ മാച്ചിൽ ഇൻ്റർ കാശിയോടും ചർച്ചിൽ ബ്രദേഴ്സിനോടും ഗോകുലം പരാജയപ്പെട്ടിരുന്നു. തോൽവിയോടെ 19 പോയൻ്റുമായി ഗോകുലം പട്ടികയിൽ ഏഴാം സ്ഥാനത്തായി. ജയത്തോടെ റിയൽ കാശ്മീർ 23 പോയൻ്റുമായി നാലാം സ്ഥാനത്തെത്തി.

മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഗോകുലത്തിൻ്റെ മുന്നേറ്റമായിരുന്നു മൈതാനത്ത്. ഗോകുലത്തിൻ്റെ മുന്നേറ്റ താരങ്ങളായ നൈനെയും സിനിസ യും സുസായ് രാജും ചേർന്ന് നടത്തിയ മികച്ച മുന്നറ്റങ്ങളെല്ലാം  റിയൽ കാശ്മീരിൻ്റെ ഗോൾകീപ്പർ സൈദ്  സാഹിദ്ദിൻ്റെ കൈപിടിയിലൊതുക്കി. 17-ാം മിനുട്ടിൽ റിയൽ കാശ്മിരിൻ്റെ മധ്യനിര താരം  ബോക്സിന് സമീപത്ത് നിന്ന് നൽകിയ കിക്ക് ഗോകുലത്തിൻ്റെ ഗോൾ ബാറിൽ തട്ടി തിരികെ വന്നു. മുന്നേറ്റ താരം കരീംസാംമ്പ പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.
32-ാം മിനുട്ടിൽ ഗോകുലത്തിൻ്റെ മുന്നേറ്റ താരം സിൻസയുടെ ഗോളാകുമെന്ന ഉറപ്പിച്ച ഷോട്ട് കാശ്മീർ ഗോൾ കീപ്പർ സൈദ് സാഹിദ് സേവ് ചെയ്തു. ഇരു ടീമുകളും ലീഡിനായി മുന്നേറിയെങ്കിലും ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി റിയൽ കാശ്മീരിൻ്റെ കളി മികവോടെയായിരുന്നു തുടങ്ങിയത്. മികച്ച പാസുകളുമായി ഗോകുലത്തിൻ്റെ മൈതാനം കാശ്മീർ കയ്യടക്കി. 52-ാം മിനുട്ടിൽ കാശ്മീർ സ്കോർ ചെയ്തു. ഗോകുലത്തിന്  ലഭിച്ച ത്രോ ബോക്സിന് സമീപത്ത് നിന്നും മധ്യനിര താരം അതുൽ ഹെഡർ ചെയ്ത് അകറ്റിയെങ്കിലും റിയൽ കാശ്മീർ മധ്യനിര താരത്തിൻ്റെ ഗ്രൗണ്ട് ടെച്ച് ഷോട്ട് ഗോകുലം ഗോൾകീപ്പറും ക്യാപ്റ്റനുമായ ഷിബിൻ രാജിന് നിഷ്പ്രഭനാക്കി വലയിലെത്തി (1-0). തുടർന്ന് സമനില ഗോളിനായി ഗോകുലം ശ്രമങ്ങൾ നടത്തിയെങ്കിലും റിയൽ കാശ്മീരിൻ്റെ പ്രതിരോധ കോട്ട തകർക്കാനായില്ല.
17 ന് ഡൽഹി എഫ്.സിയുമായാണ് ഗോകുലത്തിൻ്റെ അടുത്ത ഹോം മാച്ച്.