കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടിഞ്ഞു, മൂന്ന് മരണം, നിരവധിപേര്‍ക്ക് പരുക്ക്
കൊയിലാണ്ടി:
കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരം. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. ഉഗ്രശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടന്ന സമയത്ത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ആനയിടഞ്ഞത്. 20 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലുംപ്രവേശിപ്പിച്ചു. ആനകൾ ഓടുന്നതിനിടെ തൊട്ടടുത്തെ ഓടിട്ട കെട്ടിടം തകരുകയായിരുന്നു. ഇതിനടിയിൽപ്പെട്ടാണ് മൂന്നു പേർ മരിച്ചത്. ഈ കെട്ടിടത്തിൻ്റെ മേൽക്കൂര ഒന്നാകെ തകർന്നു വീണു.
കുറുവങ്ങാട് സ്വദേശികളായ വട്ടാങ്കണ്ടി താഴെകുനി ലീല (85), വടക്കയില്‍ അമ്മുക്കുട്ടിഅമ്മ (78), രാജൻ (66)
എന്നിവരാണ് മരിച്ചത്.
താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ ആനയിടഞ്ഞത്തിൻ്റെ വീഡിയോ കാണാം
തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. പിന്നീട് ആനകളെ തളച്ചു. ചിതറിയോടിയപ്പോള്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആനകൾ പരസ്പരം ഏറ്റുമുട്ടിയതോടെ ക്ഷേത്രത്തിന് സമീപത്തുള്ള ദേവസ്വം ബോർഡിൻ്റെ ഓടിട്ട കെട്ടിടമാണ് തകർന്നത്.
പരുക്കേറ്റവരിൽ കൂടുതൽ സ്ത്രീകളാണ്. കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്ര ഉൽസവത്തിനിടയിൽ ആന ഇടഞ്ഞ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) യോടും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അടിയന്തിര റിപ്പോർട്ട് തേടി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.