ഹോട്ടലിൽ നിന്നും മോബൈൽ മോഷ്ടിച്ച സ്ത്രീ പിടിയിൽ
കോഴിക്കോട്:
കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് ജീവനക്കാരിയുടെ മൊബൈൽ ഫോൺ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും മോഷ്ടിച്ച സ്ത്രീ പിടിയിൽ.
കണ്ണൂർ പിലാത്തറ സ്വദേശിനി വെള്ളായിപ്പറമ്പിൽ ദീപ ഫെർണാണ്ടസി (39) നെ ആണ്കോ ഴിക്കോട് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.
കോർപ്പറേഷൻ ഓഫീസിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ച് കൈകഴുകി തിരിച്ചുവന്നപ്പോൾ മേശപ്പുറത്ത് വെച്ചിരുന്നന പരാതിക്കാരിയുടെ സാംസങ് കമ്പനിയുടെ സ്മാർട്ട്ഫോൺ കാണാതാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടൌൺ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയെപറ്റി മനസ്സിലാക്കുകയും, അന്വേഷണത്തിനിടെ പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേജിന് സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർ സാന്ത്വനം ട്രസ്റ്റിന്റെ ഐ .ഡി. കഴുത്തിൽ തൂക്കി കോഴിക്കോട് ബീച്ച് പരിസരങ്ങളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുന്ന ആളാണെന്ന് ടൌൺ പോലീസ് പറഞ്ഞു. ടൌൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ സൂരജ് ,എസ്.സി.പി.ഒ.മാരായ നിധീഷ്, ശ്രീശാന്ത്, വനിതാ സെല്ലിലെ സി.പി.ഒ. മാരായ വിനീത, ജ്യോതിലക്ഷമി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.