ഡി.സി.പി.എം കോഴ്സ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് (ഡി.സി.പി.എം) കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കല്ലായി ഗവർമെന്റ് യു.പി. സ്കൂളിൽ നടന്നു. എസ്.എസ്.കെ കോഴിക്കോട് ജില്ല പ്രോഗ്രാം ഓഫീസർ ഡോ. പി.അഭിലാഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എം.ബിജു ലാൽ അധ്യക്ഷത വഹിച്ചു, പി. ബിന്ദു മുഖ്യപ്രഭാഷണവും കോഴ്സ് വിശദീകരണവും നടത്തി. കല്ലായ് ജി.യു.പി.എസ് , എച്ച്.എം. ഇൻ ചാർജ് ലീന പിടിഎ പ്രസിഡണ്ട്,മുജീബ് കുറ്റിച്ചിറ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കോൾ കേരള കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഇ. രേഖ സ്വാഗതവും കൊമേഴ്സ്യൽ അക്കൗണ്ടന്റ് പീതാംബരൻ യോഗത്തിൽ നന്ദിയും പറഞ്ഞു.