വിശുദ്ധിയുടെ നിറവിൽ നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട്:
വിശുദ്ധമാസത്തിന് പരിസമാപ്തിയായി നാളെ ചെറിയ പെരുന്നാൾ.
കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി ഉണ്ണീൻ കുട്ടി മൗലവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
റംസാൻ മാസത്തിലെ 29 വിശുദ്ധ പകലിരവുകളുടെ പുണ്യത്തോടെയാണ് വിശ്വാസികള്‍ നാളെ പെരുന്നാളിനെ വരവേല്‍ക്കുന്നത്. മാസപ്പിറവി കണ്ടതോടെ ഇന്നലെ സന്ധ്യയോടെ തക്ബീർ ധ്വനികളോടൊപ്പം ഫിത്വർ സകാത്ത് വിതരണം ചെയ്തും പെരുന്നാൾ ആഘോഷത്തിന് തുടക്കമായി. നാളെ രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ പ്രാർഥനകൾ നടക്കും.