പോലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിടിയിൽ
കോഴിക്കോട്:
ബീച്ചിൽ വെച്ച് പോലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിടിയിലായി. ബിഷ്ണുകുമാർ (23), രൂപേഷ് കുമാർ (20 ) എന്നിവരെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ബീച്ച് ലയൺസ് പാർക്കിന് സമീപം വെച്ച് ബീറ്റ് ഡ്യൂട്ടി ചെയ്യുകയായിരുന്ന എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ജുബിനെ പ്രതികൾ ഔദ്യോഗിക ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് വെള്ളയിൽ പോലീസ് സ്റ്റേഷൻ എസ്.ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.