വാർഷിക കണക്കെടുപ്പ്:യുപിഐ, ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ
യുപിഐ, ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ
ന്യൂഡൽഹി:
വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് (ഏപ്രിൽ 1) ഉച്ച ഒരു മണി മുതൽ വൈകിട്ട് 04 മണി വരെ യുപിഐ , ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം എസ്ബിഐ വ്യക്തമാക്കിയത്.
യുപിഐ ലൈറ്റ്, എടിഎം സേവനങ്ങൾ ലഭ്യമാകുമെന്നും ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും എസ്ബിഐയുടെ പ്രസ്താവനയിലുണ്ട്.