കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
കോഴിക്കോട്:
ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. മലപ്പുറം ഒതായി സ്വദേശി കളത്തിൽ വീട്ടിൽ നസീമാ (30)ണ് പിടിയിലായത്. അനധികൃതമായി മണൽകടത്തിയതിന് 2014-ൽ പന്നിയങ്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പന്നിയങ്കര പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് പ്രകാരം കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും, പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ്ഐ ബിജു, എസ്. സി.പിഒ. മാൻസിത്, സി.പിഒ. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.