ഡെംപോക്ക് മുന്നിൽ ഗോകുലം എഫ്.സി.യുടെ ഐ ലീഗ് ചാമ്പ്യൻഷിപ്പ് വെറും സ്വപ്നം
കോഴിക്കോട്:
ഐ ലീഗ് ചാമ്പ്യന്‍പട്ടം സ്വപ്നം കണ്ട് ഹോംഗ്രൗണ്ടിലിറങ്ങിയ ഗോകുലം കേരള എഫ്.സി.ക്ക് നിരാശ. കലാശപോരാട്ടത്തില്‍ ഡെപോ എസ്.സി. ഗോവ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോകുലത്തെ പരാജയപ്പെടുത്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് ജയിച്ചാല്‍ മാത്രമെ ചാമ്പ്യന്‍പട്ടവും സൂപ്പര്‍ലീഗിലേക്ക് എന്‍ട്രിയും ലഭിക്കുകയുള്ളായിരുന്നു. രണ്ട് ഗോളിന് മുന്നിട്ട നിന്ന ശേഷമാണ്് ഗോകുലം പരാജയപ്പെടുന്നത്. ഇഞ്ച്വറി ടൈംവരെ മുന്ന് ഗോളുകള്‍ വീതം നേടി സമനിലയിലായിരുന്ന ഇരുടീമുകളും. ഇഞ്ച്വറി ടൈമിന്റെ തുടക്കത്തില്‍ നാലാമത് ഗോള്‍ ഡെപോ എസ്.സി. നേടിയതോടെ ഗോകുലം പരാജയപ്പെട്ട് സ്വപ്നങ്ങള്‍ ബാക്കിയാക്കി ഗ്രൗണ്ട് വിട്ടിറങ്ങേണ്ടി വന്നു. മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഗോകുലം മുന്നിലെത്തി
ഡെംപോ എഫ്.സിക്ക് വേണ്ടി അര്ജന്റിയന് താരം ഡാമിയന്‍ പെരേസ് റോ രണ്ട് ഗോളുകളും കബില്‍ ഹോബില്‍, ഡിഡെയെര് ബ്രോസോ എന്നിവര്‍ ഓരോ ഗോളും നേടി. ഗോകുലം കേരളയുടെ മൂന്ന് ഗോളുകളും നേടിയത് സൂപ്പര്‍താരം തബിസോ ബ്രൗണാണ്.
മത്സരം ആരംഭിച്ച ആദ്യമിനുട്ടില്തന്നെ ഗോകുലത്തിന് ഗോളാകുമെന്ന് ഉറപ്പിച്ച അവസരം ലഭിച്ചെങ്കിലും വി.പി.സുഹൈറിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നു. എന്നാല്‍ കൂടുതല്‍ കാത്ത് നില്‍ക്കേണ്ട വരാതെ തന്നെ ഗോകുലം ആദ്യ ലീഡ് നേടി. ബോക്സിന് സമീപത്ത് വെച്ച് ലഭിച്ച ലോങ്പാസ് മുന്നേറ്റതാരം തബിസോ ബ്രൗണ്‍ ഡെംപോ ഗോവയുടെ വലകുലുക്കി(1-0). ഒരു ഗോള്‍ വഴങ്ങിയതോടെ ഡെംപോ ഗോള്‍ മടക്കാന്‍ മത്സരിച്ചെങ്കിലും ഗോകുലം താരങ്ങള്‍ അനുവദിച്ചില്ല. 11-ാം മിനുട്ടില്‍ ഗോകുലം ലീഡ് രണ്ടിലേക്ക് ഉയര്‍ത്തി. പ്രതിരോധതാരം അബെലേഡോ ബോക്സിന് സമീപത്ത് വെച്ച് നല്കിയ ക്രോസ് മുന്നേറ്റതാരം തബിസോ ബ്രൗണ്‍ ഡെംപോയുടെ ഗോള്‍കീപ്പര്‍ സിബിയെ കബളിപ്പിച്ച് വലയിലാക്കി(2-0). രണ്ട് ഗോള്‍ വഴങ്ങിയോടെ ഡെംപോ കൂടുതല്‍ ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങി. മികച്ച പാസുകളിലൂടെ ഗോകുലത്തിന്റെ മൈതാനത്ത് അവര്‍ അക്രമാസക്തരായി. 21-ാം മിനുട്ടില്‍ അവര്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. മധ്യനിരതാരം ജോസഫ് നല്കിയ പാസ് ഡെംപോയുടെ അര്‍ജന്റീനിയന്‍ താരം ഡാമിയന്‍ പെരേസ് റോയുടെ കിക്ക് ഗോകുലത്തിന്റെ ഗോള്‍കീപ്പര്‍ ഡാജര്ക്ക് പിടികൊടുക്കാതെ വലയിലെത്തി(2-1). പിന്നീട് ഗോള്‍ നേടി മുന്നേറാന്‍ ഇരുടീമുകളും പ്രയത്നിച്ച് കൊണ്ടിരുന്നു. എന്നാല്‍ ഗോകുലത്തിന്റെ മുന്നേറ്റങ്ങളെല്ലാം ഡെംപോയുടെ പ്രതിരോധകോട്ട കടക്കാനായില്ല. 34-ാം മിനുട്ടില്‍ ഡെംപോ സമനില ഗോള്‍ നേടിയതോടെ ഗോകുലത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു തുടങ്ങി. മധ്യനിരതാരം ജോസഫ് നല്കിയ പാസ് മധ്യനിരതാരം കബില്ബോബിള് ഗോളാക്കുകയായിരുന്നു(2-2). ഗോകുലം ലീഡ് നേടാനായി ശ്രമം നടത്തിയെങ്കിലും ഡെംപോയുടെ പ്രതിരോധം അനുവദിച്ചില്ല. സമനിലയോടെ ആദ്യ പകുതി അവസാനിച്ചെങ്കില്‍ രണ്ടാം പകുതിയുടെ തുടക്കത്തിലൊന്നും ഗോള്‍ നേടി മുന്നേറാന്‍ ഇരുടീമുകള്‍ക്കും ആയില്ല. 64-ാം മിനുട്ടില്‍ പ്രതിരോധതാരം മഷൂര്ഷെരീഫ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും ഗോകുലത്തിന് തിരിച്ചടിയായി. 71-ാം മിനുട്ടില്‍ ലഭിച്ച അവസരം ഗോള്‍ നേടി ഡെംപോ മുന്നെലെത്തി. ബോക്സില്‍ നിന്നും ഡാമിയന്‍ പെരേസ് റോ നല്കിയ പാസ് ഡിഡെയെര് ബ്രോസോ ഗോകുലത്തിന്റെ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ തന്ത്രങ്ങള്‍ നോക്കിയിരുന്ന ഗോകുലത്തിന് 73-ാം മിനുട്ടില്‍ ഗോള്‍ ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച പന്ത് ഡംപോ ഗോള്‍ കീപ്പര്‍ സിബിയുടെ കൈയില്‍ നിന്നും റീബൗണായതോടെ ലഭിച്ച കിക്ക് ഗോകുലം സൂപ്പര്‍ താരം തബിസോ ബ്രൗണ്‍ ഹാട്രിക്ക് ഗോളായി വലയിലാക്കി(3-3). സമനിലയിലായി മത്സരം അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഡെംപോ വീണ്ടും ഗോള്‍ നേടുന്നത്. ഇഞ്ച്വറി ടൈമിലെ 94-ാം മിനുട്ടില്‍ ലഭിച്ച അവസരം ഡാമിയന്‍ പെരേസ് റോ ഗോളാക്കിയതോടെ ഗോകുലത്തിന്റെ കിരീട സ്വപ്നം സ്വന്തം തട്ടകത്തില്‍ തന്നെ അസ്തമിച്ചു.
ഹോംഗ്രൗണ്ടില്‍ ലഭിച്ച കാണികളുടെ പിന്തുണയൊന്നും ഗോകുലത്തിന് തുണയായില്ല. മത്സരത്തില്‍ പകുതിയോളം മുന്നിട്ട നിന്ന ശേഷമാണ് ഗോകുലം കീഴടങ്ങുന്നത്.