കെ.ആർ.എ. ആറാം വാർഷികം ആഘോഷിച്ചു
താമരശ്ശേരി:
കാരാടി റസിഡൻ്റസ് അസോസിയേഷൻ ആറാം വാർഷികം ആഘോഷിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.
അരവിന്ദൻ വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെ.ആർ.എ. പ്രസിഡൻ്റ് വി.എം.ബൈജുനാഥ് അധ്യക്ഷ്യ വഹിച്ചു ,സെക്രട്ടറി എൻപി. രാമനുണ്ണി സ്വാഗതവും കെ.ബി.ഉണ്ണികൃഷ്ണൻ നന്ദിയും അറിയിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജിത കുറ്റിയാക്കിൽ ,പ്രഭാകരൻ നമ്പ്യാർ, നന്ദകുമ്മാർ ,എ.കെ.ദേവി, ട്രഷറർ ജഷിന പ്രമോദ് എന്നിവർ സംസാരിച്ചു. കെ.ആർ.എ. കുടുംബാംഗങ്ങളുടെ കലാപരിപാടി കളും രാത്രി വിൻ & ബാൻ്റ് കാലിക്കറ്റ് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.