വിദ്യാർത്ഥിനിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്:
കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷനിൽ വെച്ച് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷി (33) നെയാണ് നല്ലളം പോലീസ് പിടികൂടിയത്.
08.04.25 ന് വൈകുന്നേരം കുടുംബത്തോടൊപ്പം കാറിൽ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാർത്ഥിനിക്ക് നേരെ കുന്നത്തുപാലം ഒളവണ്ണ ഫാൻസി ഷോപ്പിനു മുമ്പിൽ റോഡ് ബ്ലോക്കായ സമയം പ്രതി തൻെറ ലൈംഗികായവം പ്രദർശിപ്പിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ആംഗ്യം കാണിക്കുകയുമായിരുന്നു. പരാതികിട്ടിയ നല്ലളം പോലീസ് പോക്സോ നിയമപ്രകാരം കേസ്സ് രജിസ്റ്റർചെയ്യുകയും നല്ലളം പോലീസ് സ്റ്റേഷൻ ഇൽസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുക്കകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.