Saturday, April 19, 2025
CRIMEGENERALKERALA NEWS

കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംത്തിട്ട: 
കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് കോടതി ശിക്ഷ വിധിച്ചത്. ബലാത്സംഗം, തട്ടിക്കൊണ്ട് പോവൽ, പട്ടികജാതി പട്ടിക വർഗ പീഡന നിയമം തുടങ്ങി 6 വകുപ്പുകളായിരുന്നു ഇയാൾക്കെതിരേ ചുമത്തിയിരുന്നത്.
പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1,08,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2020 സെപ്റ്റംബർ 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടൂർ ജനറൽ ആശുപത്രി നിന്നും പന്തളം കൊവിഡ് കെയർ സെന്‍ററിലേക്ക് പോകുന്നതിനിടെ ആറന്മുളയിൽ വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.
കൊവിഡ് പോസിറ്റീവായ 2 സ്ത്രീകളായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്. പന്തളത്ത് യുവതിയെ ഇറക്കിയ ശേഷം രണ്ടാമത്തെ സ്ത്രീയെ കോഴഞ്ചേരിയിലിറക്കാനായിരുന്നു നിർദേശം. എന്നാൽ നൗഫൽ ആദ്യം കോഴഞ്ചേരിയിൽ സ്ത്രീയെ ഇറക്കുകയായിരുന്നു. തുടർന്ന് ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ പീഡിപ്പിച്ച ശേഷം കൊവിഡ് സെന്‍ററിലെത്തിച്ച് കടന്നു

Leave a Reply

Your email address will not be published. Required fields are marked *