കെഎസ്‌എഫ്‌ഇ ഈങ്ങാപ്പുഴ ശാഖയിൽ നിന്നുംപണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
താമരശ്ശേരി:
കെഎസ്‌എഫ്‌ഇ ഈങ്ങാപ്പുഴ ശാഖയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. മട്ടാഞ്ചേരി കൊടുവാളി അനീഷ് റാഷിദ് 29 നെയാണ് താമരശേരി പൊലീസ് -ഗുണ്ടൽപേട്ട ഫെബ്രിയിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. മുഖ്യപ്രതിയായ നിയാസ് അലിയുടെ ബന്ധുവാണ് ഇയാൾ. ഈ കേസിൽ ഇതുവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. താമരശ്ശേരി എസ്‌ഐ വി.കെ. റസാഖിന്റ നേതൃത്വത്തിലുളള സംഘമാണ് അനീഷ് റാഷിദ് പിടികൂടിയത്. കർണാടകത്തിൽ തെളിവെടുപ്പിന് കൊണ്ടുപോയി. എസ്‌ഐ റോയിച്ചൻ, സിനീയർ സിപിഒ എ.കെ.രതീഷ്, ലിനീഷ് ,അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.