ബംഗാളിൽ പടക്ക ഫാക്റ്റററിയിൽ പൊട്ടിത്തെറി: എട്ടു പേർ മരിച്ചു
ന്യൂഡൽഹി:
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്ക ഫാക്റ്റററിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. അഞ്ച് പേർ പരുക്കുകളോടെ ആശുപത്രിയിൽ.
പശ്ചിമ ബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മൂന്നു കിലോമീറ്റർ മാത്രം അകലെ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കശാലയിലാണ് തീപിടിത്തത്തെത്തുടർന്ന് പൊട്ടിത്തെറിയുണ്ടായത്.