Tuesday, February 4, 2025
GENERALOBITUARY

പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ അന്തരിച്ചു

പുതുപ്പാടി:

പൂലോട് സ്വദേശി സൗദിയില്‍ അന്തരിച്ചതായി  ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ്(ബാബു) 31 സൗദിയിലെ ദമ്മാമില്‍ അന്തരിച്ചത്..
ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും, സുഹറയുടെയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു,തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക്  മാറ്റിയിരുന്നു അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്, സഹോദരന്മാർ, അൻസാദ്, റിൻസദ്‌ ,
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരും.